Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Breaks

സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം. ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ളി​ലെ മൂ​ന്ന് ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ആ​രോ തീ​യി​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. ബ​സു​ക​ളി​ലേ​ക്ക് ട്രാ​വ​ല​ർ ഇ​ടി​ച്ചു ക​യ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ ​ട്രാ​വ​ല​ർ മ​റ്റൊ​രി​ട​ത്താ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും പോ​ലീ​സി​നും വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ബ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു ബ​സ് ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം സ്കൂ​ളി​ൽ ഒ​രു സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

District News

നാ​യാ​ടി​പാ​റ​യി​ൽ വീ​ണ്ടും തീ​പി​ടിത്തം

മ​ണ്ണാ​ർ​ക്കാ​ട്: ആ​ര്യ​മ്പാ​വ് നാ​യാ​ടി​പാ​റ​യി​ൽ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ പ​റ​മ്പി​ൽ തീ​പി​ടി​ത്തം. പ​റ​മ്പി​നോ​ട് ചേ​ർ​ന്ന് മാ​ലി​ന്യം ക​ത്തി​ച്ച​താ​ണ് തീ​പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ച​പ്പുച​വ​റു​ക​ൾ അലക്ഷ്യ മായി ക​ത്തി​ക്ക​രു​തെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർസ്റ്റേ​ഷ​ൻ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ നൗ​ഷാ​ദ്, ഫ​യ​ർആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, സി. ​റി​ജേ​ഷ്, ഇ.​ആ​ർ. ശ​ര​ത് രാ​ജു, ഒ. വി​ജി​ത്ത്, ഹോം​ഗാ​ർ​ഡ് അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

District News

മാ​ടാ​യി​പ്പാ​റ​യി​ൽ വീ​ണ്ടും തീപിടിത്തം

പ​ഴ​യ​ങ്ങാ​ടി: ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ മാ​ടാ​യി​പ്പാ​റ​യി​ൽവീ​ണ്ടും തീപിടിത്തം. ഏ​ക്ക​റുക​ണ​ക്കി​ന് ജൈ​വ വൈ​വി​ധ്യ​ങ്ങ​ളും അ​പൂ​ർ​വം സ​സ്യ​യി​ട​ങ്ങ​ളും പു​ൽ​മേ​ടു​ക​ളും അ​ഗ്നിക്കിരയായി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മാ​ടാ​യി കോ​ള​ജി​ന് മു​ൻ​വ​ശ​ത്തെ സ്ഥ​ല​ത്ത് തീപി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഇ​തി​ന് സ​മീ​പ​ത്ത് വ​ൻ അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യി​രു​ന്നു. ചൂ​ട് കാ​റ്റി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ തീ ​പ​ട​ർ​ന്ന​ത് നാ​ട്ടു​കാ​രി​ലും പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി​യി​രു​ന്നു. മാ​ടാ​യി​പ്പാ​റ​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​വു​ന്ന തീപിടിത്തത്തിനു പി​ന്നി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

പ​യ്യ​ന്നൂ​രി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പ​ഴ​യ​ങ്ങാ​ടി പോ​ലീ​സും ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ഉ​ള്ളി​ൽ പ​ത്തി​ൽ കൂ​ടു​ത​ൽ ത​വ​ണ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

District News

എ​ച്ച്എം​ടി കോ​ള​നി​യി​ലെ സോ​ഫാ ക​മ്പ​നി​യി​ൽ തീ​പി​ടുത്തം

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ലെ സോ​ഫാ ക​മ്പ​നി​യി​ൽ തീ​പി​ടുത്തം. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് തീ​പി​ടുത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ടം മ​ന​സി​ലാ​ക്കി ക​മ്പ​നി​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ​താ​ണ് ക​ത്തി​ന​ശി​ച്ച സോ​ഫാ നി​ർ​മാ​ണ യൂ​ണി​റ്റ്.

തീ​പി​ടുത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​മാ​കെ പു​ക​യും രൂ​ക്ഷ ഗ​ന്ധ​വും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഏ​ലൂ​ർ, തൃ​ക്കാ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ര​ണ്ട് യൂ​ണി​റ്റ്, ഗാ​ന്ധി​ന​ഗ​ർ, ഗെ​യി​ൽ, ആ​ലു​വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഓ​രോ യൂ​ണി​റ്റു​ക​ളും ശ്ര​മ​പ്പെ​ട്ടാ​ണ് തീ​യ​ണ​ച്ച​ത്.

District News

മാ​ടാ​യി​പ്പാ​റ​യി​ൽ തീ​പിടിത്തം; ഏ​ക്ക​റു​ക​ണ​ക്കി​ന് പു​ൽ​മേ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

പ​ഴ​യ​ങ്ങാ​ടി: ജൈ​വ വൈ​വി​ധ്യ​ങ്ങ​ള​ടെ ക​ല​വ​റ​യാ​യ മാ​ടാ​യി​പ്പാ​റ​യി​ൽ വ​ൻ തീ​പിടിത്തം. മാ​ടാ​യി​പ്പാ​റ ദേ​വ​സ്വം ഭൂ​മി​യി​ൽ ഗ​വ. ഐ​ടി​ഐ​യ്ക്ക് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് തീ​പിടിത്ത​മു​ണ്ടാ​യ​ത്. ഏ​ക്ക​റുക​ണ​ക്കി​ന് പു​ൽ​മേ​ടു​ക​ളും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. പ​യ്യ​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റും വി​ദ്യാ​ർ​ഥി​ക​ളും​ചേ​ർ​ന്ന് തീ​യ​ണ​ച്ച​ത്.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സമ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് മ​ര​ക്ക​മ്പി​നി, ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​യി​ലേ​ക്ക് തീ​പ​ടരു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യ​ത്. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന തീ​പി​ടു​ത്തം ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്. മാ​ടാ​യി​പ്പാ​റ​യോ​ട് ചേ​ർ​ന്ന് അ​ഗ്നിര​ക്ഷാ​സേ​ന സ്ഥാ​പി​ക്കും എ​ന്ന അ​ധി​കൃ​ത​രു​ടെ വാ​ക്ക് ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല.

മാ​ടാ​യി​പ്പാ​റ​യി​ൽ തീ​യ​ണയ്​ക്കാ​ൻ പ​യ്യ​ന്നൂ​രി​ൽ നി​ന്നും കി​ലോ​മീ​റ്റ​ർ താ​ണ്ടി​യാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തു​ന്ന​ത്. പ​യ്യ​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​പി. രാ​ജ​ൻ, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫി​സ​ർ പി. ​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൻ സ്റ്റേ​ഷ​നി​ൽ ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. ധ​നേ​ഷ്, എം.​എ​സ്. അ​ഖി​ൽ, കെ.​പി. അ​വി​ൻ, എം.​ ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യാ​ണ് തീ ​അ​ണ​ക്കാ​നാ​യ​ത്.

District News

പ​ന്തി​രി​ക്ക​ര​യി​ൽ റ​ബ​ർത്തോ​ട്ട​ത്തി​ൽ അ​ഗ്നി​ബാ​ധ; ഫ​യ​ർഫോ​ഴ്സ് തീ​യ​ണ​ച്ചു

പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പ​ന്തി​രി​ക്ക​ര ഒ​റ്റ​ക്ക​ണ്ടം ഒ​ള​വ​കു​ന്നേ​ൽ റ​ബ​ർ തോ​ട്ട​ത്തി​ന് മു​ക​ൾ​ഭാ​ഗ​ത്താ​യി അ​ഗ്നി​ബാ​ധ. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ആ​റ് ഏ​ക്ക​യോ​ളം വ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ പ​കു​തി​യോ​ളം ക​ത്തി ന​ശി​ച്ചു.

പേ​രാ​മ്പ്ര​യി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. ഭ​ര​ത​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ റ​ഫീ​ഖ് കാ​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

പെ​ട്ടെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​ത് കാ​ര​ണം തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്ക് പ​ട​രാ​തെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്രീ​കാ​ന്ത്, സോ​ജു, വി​ജേ​ഷ്, അ​രു​ൺ പ്ര​സാ​ദ്, ര​ഗി​നേ​ഷ്, അ​ശ്വി​ൻ, വി​നീ​ത്, ര​ജീ​ഷ് ഹോം ​ഗാ​ർ​ഡു​മാ​രാ​യ അ​നീ​ഷ് കു​മാ​ർ, വി​ജേ​ഷ് എ​ന്നി​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, വാ​ർ​ഡ് മെ​മ്പ​ർ സ​ന്തോ​ഷ് കോ​ശി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

District News

ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ തീ​പി​ടു​ത്തം: വ​ള്ള​ങ്ങ​ളും പെ​ട്ടി​ക്ക​ട​യും ക​ത്തി​ന​ശി​ച്ചു

ഫോ​ർ​ട്ടുകൊ​ച്ചി: ചെ​ല്ലാ​നം ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യും ക​ത്തി​ന​ശി​ച്ചു. ഹാ​ർ​ബ​റി​ന്‍റെ ഉ​ള്ളി​ലെ തെ​ക്ക് ഭാ​ഗ​ത്താ​യി വീ​ണു​കി​ട​ന്നി​രു​ന്ന ക​രി​യി​ല​യ്ക്കാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്.

സ​മീ​പ​ത്ത് ഉ​പ​യോ​ഗ്യ ശു​ന്യ​മാ​യ നി​ര​വ​ധി ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും സാ​ധാ​ര​ണ വ​ള്ള​ങ്ങ​ളും കെ​ട്ടി​യി​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ര​ണ്ട് ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം, മ​ട്ടാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി രാ​ത്രി 10 ഓ​ടു​കൂ​ടി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​യോ​ഗ ശു​ന്യ​മാ​യ വ​ള്ള​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ നി​ന്നും മാ​റ്റ​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ല ത​വ​ണ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു.​തീ പി​ടി​ച്ച​ത് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​ട്ട​ന​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

ആ​ല​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ തീ​പി​ടിത്തം

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ ആ​ല​ഞ്ചേ​രി​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ആ​ല​ഞ്ചേ​രി ജം​ഗ്ഷ​നു സ​മീ​പം ച​ണ്ണ​പ്പേ​ട്ട പാ​ത​യോ​ട് ചേ​ര്‍​ന്നു​ള്ള വ​സ്തു​വി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

വ​ലി​യ രീ​തി​യി​ല്‍ തീ ​ആ​ളി​പ​ട​ര്‍​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സ് അ​റി​യി​ച്ച​തി​ന്‍ പ്ര​കാ​രം പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു തീ ​കെ​ടു​ത്തി അ​പ​ക​ടം ഒ​ഴി​വാ​ക്കി.

തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ ഉട​ന്‍ നാ​ട്ടു​കാ​ര്‍ കൃ​ത്യ​മാ​യി ഇ​ട​പ്പെ​ട്ട​തി​നാ​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും മ​റ്റ് പു​ര​യി​ട​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ര്‍​ന്ന് പി​ടി​ക്കാ​തെ സം​ര​ക്ഷി​ക്കാ​നാ​യി. ഇ​തി​നാ​ല്‍ ഒ​ഴി​വാ​യ​ത് വ​ന്‍ അ​പ​ക​ട​മാ​ണ്.

കാ​ടു​മൂ​ടി​ കി​ട​ന്ന​തി​നാ​ല്‍ ത​ന്നെ വ​ലി​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ല.
അ​തേ​സ​മ​യം ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ല്‍ വേ​ഗ​ത്തിൽ തീ പ​ട​ര്‍​ന്നു പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

 

District News

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ ക​ട​ക​ൾ​ക്ക് തീ​പി​ടി​ച്ചു

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​മ​ധ്യ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ലോ​ട്ട​റി സ്റ്റാ​ളി​നും ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​ക്കും തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് തീ ​പ​ട​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി.​എം. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം തീ ​തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തെ ത​ട​യു​ക​യും അ​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു ക​ട​ക​ളും ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​മ​ൽ​രാ​ജ്, വൈ​ശാ​ഖ്, പാ​ർ​ഥ​സാ​ര​ഥി, ര​മേ​ശ്, അ​നു​ശ്രീ, ഹോം ​ഗാ​ർ​ഡ് രാ​കേ​ഷ്, ശ്രീ​ജി​ത്ത്‌ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

മൊ​ബൈ​ല്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നി​ടെ തീപിടിത്തം; കി​ട​പ്പു​മു​റി ന​ശി​ച്ചു  

കാ​​​സ​​​ര്‍​ഗോ​​​ഡ്: മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ചാ​​​ര്‍​ജ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ഷോ​​​ട്ട് സ​​​ര്‍​ക്യൂ​​​ട്ടു​​​ണ്ടാ​​​യി കി​​​ട​​​പ്പു​​​മു​​​റി ക​​​ത്തി​​​ന​​​ശി​​​ച്ചു. മ​​​ധൂ​​​ര്‍ ഉ​​​ളി​​​യ​​​ത്ത​​​ടു​​​ക്ക ഭ​​​ഗ​​​വ​​​തി ന​​​ഗ​​​റി​​​ലെ വൈ​​​ദ്യ​​​ര്‍​വ​​​ള​​​പ്പി​​​ല്‍ ചി​​​ത്ര​​​കു​​​മാ​​​രി​​​യു​​​ടെ ഓ​​​ടി​​​ട്ട വീ​​​ട്ടി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​ന്പ​​ത​​ര​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. തീ​​​പി​​​ടി​​​ത്തം വീ​​​ട്ടു​​​കാ​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​യു​​​ട​​​നെ കാ​​​സ​​​ര്‍​ഗോ​​​ഡ് അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ സേ​​​വ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും സീ​​​നി​​​യ​​​ര്‍ ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ ഓ​​​ഫീസ​​​ര്‍ വി.​​​എ​​​ന്‍. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സേ​​​ന എ​​​ത്തി തീ​​​യ​​​ണ​​യ്​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വ​​​സ്ത്ര​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന അ​​​ല​​​മാ​​​ര, മേ​​​ശ, ക​​​ട്ടി​​​ല്‍, ബെ​​​ഡ്, റൂ​​​മി​​​ന്‍റെ സീ​​​ലിം​​​ഗ്, മ​​​റ്റു സാ​​​ധ​​​ന സാ​​​മ​​​ഗ്രി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം പൂ​​​ര്‍​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു. മ​​​റ്റ് ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ തീ ​​​പ​​​ട​​​രാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ വ​​​ന്‍ ന​​​ഷ്ടം ഒ​​​ഴി​​​വാ​​​യി. ചി​​​ത്ര​​​കു​​​മാ​​​രി​​​യും കൊ​​​ച്ചു​​​മ​​​ക​​​നും മാ​​​ത്ര​​​മാ​​​ണ് താ​​​മ​​​സം.

തീ​​​പി​​​ടിത്ത​​​ത്തി​​​ല്‍ 50,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം വ​​​ന്ന​​​താ​​​യി ക​​​രു​​​തു​​​ന്നു. സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​യ ഇ. ​​​പ്ര​​​സീ​​​ദ്, ജെ.​​​എ. അ​​​ഭ​​​യ് സെ​​​ന്‍, ജെ.​​​ബി. ജി​​​ജോ, എ. ​​​രാ​​​ജേ​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

District News

പു​ലാ​മ​ന്തോ​ളി​ൽ മ​ര​മി​ല്ലി​ന് തീ​പി​ടി​ച്ചു; ര​ണ്ടു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

പു​ലാ​മ​ന്തോ​ൾ : പു​ലാ​മ​ന്തോ​ൾ യു​പി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ മ​ര​മി​ല്ലി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. ആ​ള​പാ​യ​മി​ല്ല.

ഏ​ലം​കു​ളം കു​റു​വ​ക്കു​ന്ന​ൻ മു​ഹ​മ്മ​ദ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​മി​ല്ലി​ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​ന്പി, മ​ല​പ്പു​റം ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് നാ​ല് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

പു​ലാ​മ​ന്തോ​ളി​ൽ നി​ന്ന് ഇ​ല​ക്ട്രി​സി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. മ​ര​മി​ല്ലി​ലി​ന് ര​ണ്ട് ദി​വ​സം അ​വ​ധി​യാ​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വി​ദേ​ശ മ​ര​ത്ത​ടി​ക​ളും യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും പ​റ​യു​ന്നു.

Kerala

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിലെ ഏറ്റവും മുകള്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്.

ഒമ്പതാം നിലയില്‍ എസി പ്ലാന്‍റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപിടിത്തം. ഇവിടെ രോഗികൾ ഇല്ലെന്നും എസി പ്ലാന്‍റിന്‍റിലെ ജീവനക്കാര്‍ മാത്രമേ അങ്ങോട്ട് പോകാറുള്ളുവെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തി. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

താഴ്ത്തെ നിലകളിലേക്ക് തീപടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 

Kerala

ഓര്‍ക്കാട്ടേരിയില്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തീപിടിത്തം

വടകര: ഓര്‍ക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തീപിടിത്തം. സൊസൈറ്റിയിലെ യുപിഎസ് ബാറ്ററി സംവിധാനത്തിന് ഉച്ചയോടെ തീപിടിക്കുകയായിരുന്നു.

വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കനത്ത പുകയായതിനാല്‍ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.

പിന്നീട് വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന വാഹനം വരുത്തി എക്‌സ്‌ഹോസ്റ്റ് ബ്ലോവര്‍ സംവിധാനം ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ പുക മുഴുവന്‍ പുറംതള്ളുകയായിരുന്നു. ഇതിനു ശേഷമാണ് കെട്ടിടത്തില്‍ അപകട സാധ്യത ഉണ്ടോ എന്ന് ഫയര്‍ ഫോഴ്‌സിന് പരിശോധന നടത്താന്‍ കഴിഞ്ഞത്.

യുപിഎസ് ബാറ്ററി സംവിധാനമുള്ള മുറിയില്‍ നിന്ന് തീ സൊസൈറ്റിയിലെ മറ്റു ഭാഗത്തേക്ക് പടരാതിരുന്നത് ആശ്വാസമായി. ഇന്‍വേര്‍ട്ടറും ബാറ്ററിയും ഇതിന്‍റെ വയറിംഗും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

International

കാലാവസ്ഥാ ഉച്ചകോടി വേദിയിൽ തീപിടിത്തം

ബ്ര​​​സീ​​​ലി​​​യ: ​​​ബ്ര​​​സീ​​​ലി​​​ലെ യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി വേ​​​ദി​​​യി​​​ൽ തീ​​​പി​​​ടി​​​ത്തം. ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു.

ആ​​​മ​​​സോ​​​ൺ വ​​​ന​​​ത്തി​​​നു സ​​​മീ​​​പം ബെ​​​ലം ന​​​ഗ​​​ര​​​ത്തി​​​ൽ ഉ​​​ച്ച​​​കോ​​​ടി വേ​​​ദി​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ഞ്ഞ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്ക​​​വേ വേ​​​ദി​​​ക്ക​​​ടു​​​ത്തു​​​ള്ള എ​​​ക്സി​​​ബി​​​ഷ​​​ൻ പ​​​വ​​​ലി​​​യ​​​നി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്തം മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും പ​​​ട​​​രാ​​​ൻ തു​​​ട​​​ങ്ങി. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പു​​​റ​​​ത്തി​​​റ​​​ക്കി.

പു​​​ക ശ്വ​​​സി​​​ച്ച് അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യ 13 പേ​​​ർ​​​ക്കു ചി​​​കി​​​ത്സ ന​​​ല്കി.ആ​​​റു മി​​​നി​​​ട്ടി​​​നു​​​ള്ളി​​​ൽ തീ ​​​അ​​​ണ​​​യ്ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ല​​​ക്‌​​​ട്രി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു തീ​​​പി​​​ടി​​​ത്ത​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

ഇ​​​തി​​​നി​​​ടെ, ആ​​​ഗോ​​​ള​​​താ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണവി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഊ​​​ർ​​​ജി​​​ത ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​രു​​​ക​​​യാ​​​ണ്. വി​​​ഷ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഉ​​​ച്ച​​​കോ​​​ടി നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 200 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു.

International

യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ലി​ലെ ബെ​ലെ​മി​ൽ ന​ട​ക്കു​ന്ന യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഉ​ച്ച​കോ​ടി പ​വ​ലി​യ​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ച്ച​ത്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 20 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഷോ​ര്ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​ണ് തീ​പി​ടി​ത്ത​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. COP-30 ൽ ​പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണ്. പ​രി​ക്കു​ക​ക​ളൊ​ന്നു​മി​ല്ലാ​തെ ആ​ളു​ക​ൾ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

District News

കൊ​ട്ടി​യ​ത്ത് സ്റ്റു​ഡി​യോ കോം​പ്ല​ക്സി​ൽ വ​ൻ തീ​പി​ടിത്തം

കൊ​ട്ടി​യം: ദേ​ശീ​യ പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റു​ഡി​യോ കോം​പ്ല​ക്സി​ൽ വ​ൻ തീ​പി​ടിത്തം. തീ ​അ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​നാ​യി. തീ​പി​ടിത്ത​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം തി​രി​ച്ചു വി​ടേ​ണ്ടി വ​ന്നു.


കൊ​ട്ടി​യം ജം​ഗ്ഷ​നി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ർ​പ്പ് സ്റ്റു​ഡി​യോ കോം​പ്ലെ​ക്സി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് ക​മ്പി​ക​ളും ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് ഷെ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഫ്ല​ക്സു​ക​ളും പ്രി​ന്‍റിം​ഗ് സാ​മ​ഗ്രി​ക​ളും മ​റ്റും സൂ​ക്ഷി​ക്കു​ന്ന​തും ബോ​ർ​ഡ് നി​ർ​മാ​ണ​വും ക​ട്ടിം​ഗും മ​റ്റും ന​ട​ത്തു​ന്ന​തും ഈ ​ഭാ​ഗ​ത്താ​ണ്. ഇ​വി​ടെ​യാ​ണ് ആ​ദ്യം പു​ക ഉ​യ​രു​ക​യും ശ​ക്ത​മാ​യ അ​ഗ്നി​ബാ​ധ ഉ​ണ്ടാ​വു​ക​യും ചെ​യ്ത​ത്. ഇ​ന്ന​ലെ പ​ക​ൽ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

ഈ ​സ​മ​യം ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​ർ സ്റ്റു​ഡി​യോ കോം​പ്ല​ക്സി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യി പു​ക ഉ​യ​ർ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ മു​ക​ൾ നി​ല​ക​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് താ​ഴെ​യ്ക്ക് എ​ത്തി​യ​തി​നാ​ൽ മ​റ്റ് ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യി​ല്ല. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലെ വാ​ട്ട​ർ ടാ​ങ്ക് ക​ത്തി​യ​മ​ർ​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ഏ​ക​ദേ​ശം 30 മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു ഈ ​വാ​ട്ട​ർ ടാ​ങ്ക്. സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് മൂ​ല​മു​ള്ള ത​ട​സ​ങ്ങ​ളും തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും സൗ​ക​ര്യ​മി​ല്ലാ​ത്ത​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് തീ​യ​ണ​ച്ച് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.


ഇ​രു​മ്പും ഷീ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഷെ​ഡ് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടാ​യി​രം കി​ലോ​യോ​ളം തു​ക്കം വ​രു​ന്ന ഫ്ല​ക്സ്, പ്രി​ന്‍റിം​ഗി​നു​ള്ള സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ക​ത്തി​യ​മ​ർ​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ലേ​യ്ക്ക് തീ ​പ​ട​ർ​ന്നെ​ങ്കി​ലും അ​ത് നി​യ​ന്ത്രി​ക്കാ​നാ​യി.. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​ഗ്നി​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്.


ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട്ടി​യ​ത്ത് സ​ർ​വീ​സ​സ് റോ​ഡി​ന​ടു​ത്തു​ള്ള ഡി​ജി​റ്റ​ൽ ക​ള​ർ ലാ​ബി​ൽ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി​ക്ക് ഇ​ട​യാ​ക്കി. തീ​പി​ടു​ത്ത​ത്തി​ൽ കൊ​ട്ടി​യ​വും പ​രി​സ​ര​വും പു​ക​കൊ​ണ്ട് മൂ​ടി.


ജീ​വ​ന​ക്കാ​ർ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പോ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ട​യി​ൽ തീ ​പി​ടി​ക്കു​ന്ന​ത് ക​ണ്ടു ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച്പ​ര​വൂ​ർ, കു​ണ്ട​റ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ച് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും കൊ​ട്ടി​യം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.​ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്തീ​യ​ണ​ച്ച​ത്.


തീ ​പി​ടി​ച്ച​തി​ന്‍റെ താ​ഴ​ത്തെ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന മെ​ഷീ​നു​ക​ളും മ​റ്റും ന​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് വ​ൻ ജ​നാ​വ​ലി​യാ​ണ് കൊ​ട്ടി​യം ജം​ഗ്ഷ​നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

District News

ടെ​ക്സ്റ്റൈ​ൽ​സ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

കോ​യ​മ്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളാ​യ ഒ​പ്പ​ന​ക്കാ​ര റോ​ഡി​ലും രാ​ജാ റോ​ഡി​ലും സ്ഥി​തി​ചെ​യ്യു​ന്ന ക​ട​ക​ളു​ടെ സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്‌​സി​നോ​ട് ജി​ല്ലാ ക​ള​ക്ട​ർ പ​വ​ൻ കു​മാ​ർ ഉ​ത്ത​ര​വി​ട്ടു.


ഒ​പ്പ​ന​ക്കാ​ര റോ​ഡ് പ്ര​ദേ​ശ​ത്തു​ള്ള മ​ഹാ​ശ്രീ​ല​ക്ഷ്മി സി​ൽ​ക്‌​സി​ന്‍റെ ഗോ​ഡൗ​ണി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5. 30 ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യി. കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത്, നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ഞ്ചി​നു​ക​ൾ എ​ത്തി രാ​വി​ലെ 6. 30 ഓ​ടെ​യാ​ണ് തീ ​അ​ണ​ച്ച​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ഡ​ൽ​ഹി​യി​ൽ എം​പി​മാ​രു​ടെ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ എം​പി​മാ​രു​ടെ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം. ബ്ര​ഹ്മ​പു​ത്ര അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫ​യ​ര്‍​ഫോ​ഴ്സ് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഫ്ലാ​റ്റി​ന്‍റെ താ​ഴെ​ഭാ​ഗ​ത്ത് ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​ക​ളി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് നി​ല​ക​ൾ പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു.

താ​ഴെ കൂ​ട്ടി​യി​ട്ടി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള​ത്തി​ൽ നി​ന്ന് മൂ​ന്ന് എം​പി​മാ​രാ​ണ് ഈ ​ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​ത്. ജെ​ബി മേ​ത്ത​ർ, ജോ​സ് കെ. ​മാ​ണി, ഹാ​രി​സ് ബീ​രാ​ൻ എ​ന്നി​വ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

Latest News

Up